ദുര്യോഗത്തിനറെ
ഈ യാത്ര
എവിടെ വച്ചാണ് തീരുന്നത്........
കാറ്റിലും, മഴയിലും
നനഞ്ഞ് കുതിര്‍ന്ന്-
സ്നേഹത്തിനറെ വക്കില്‍നിന്നും
നാം
ഏതു പാതിരാവിലേയ്ക്കാണ്
യാത്ര തുടരുന്നത്.........
കവിതയും
മഴയും
പ്രണയത്തിലാണ് പെയ്യുന്നതെങ്കില്‍
ജീവിതത്തിലെന്താണ്........
യാത്രയുടെ ഒരു കേവുവഞ്ചി ദൂരമേ-
നാം പിന്നിട്ടൊള്ളൂ
അപ്പോഴേയ്കും
ഏതു കടവിലെയ്ക്കാണ്
നീ ഇറങ്ങി നടന്നത്.
സ്വപ്നങ്ങളുടെ നിറവും
രാത്രി നക്ഷത്രങ്ങളും
വിട്ടകന്ന ഈ രാത്രിയില്‍
മരണത്തിനറെ
ഏതു നിറവിലേയ്കാണ്
നാം ഒഴുകുന്നത്.
പിന്നെയും
എനിക്ക് നിന്നോടെന്താണ്.
ഇനി
ഏതു തിരിവിലാണ് നീ-
എന്നോടൊപ്പം ചേരുന്നത്.
വസന്തത്തിനറെ ഏതു നിറമാണ്
നമ്മെ പുല്കാനിരിക്കുന്നത്.
ഗ്രീഷ്മത്തിനറെ
അറുതിയിലേയ്കു
നാം എപ്പോഴാണ്
എത്തിച്ചേരുന്നത്...........
എപ്പൊഴാണ്
നാം ജനിക്കുന്നത്.......??????????
8 അഭിപ്രായങ്ങൾ:
"സ്വപ്നങ്ങളുടെ നിറവും
രാത്രി നക്ഷത്രങ്ങളും
വിട്ടകന്ന ഈ രാത്രിയില്‍
മരണത്തിനറെ
ഏതു നിറവിലേയ്കാണ്
നാം ഒഴുകുന്നത്."
നല്ല വരികള്‍ ...ആശംസകള്‍ ....
കവിതയും
മഴയും
പ്രണയിക്കുന്ന
ജീവിതത്തിലാകട്ടെ.....
കവിതയും
മഴയും
പ്രണയിക്കുന്ന
ജീവിതത്തിലാകട്ടെ.....
kollam
നിശാഗന്ധീ,പട്ടേപ്പാടം,നിഖിമേനോന് നന്ദി:വന്നതിനും,വായിച്ചതിനും.
എപ്പൊഴാണ്
നാം ജനിക്കുന്നത്....
അഖി ആശംസകള്‍
നന്ദി രാധിക
വന്നതിനും
വായിച്ചതിനും
അഖീ.....
എവിടുന്നു കിട്ടീ ഈയുള്ളവന്റെ ബ്ലോഗ്ഗ് ഐ ഡി???
നന്ദി പറഞ്ഞ് തീര്‍ക്കുന്നില്ല
സ്നേഹം മാത്രം
മനസ്സില്‍ പ്രണയമുണ്ടല്ലേ...
വരികളില്‍ അറിയാതെ അവ പുറത്തുചാടുന്നുണ്ട്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ