2010 മാർച്ച് 14, ഞായറാഴ്‌ച

നിന്നോട് ..........

ദുര്യോഗത്തിനറെ
ഈ യാത്ര
എവിടെ വച്ചാ‍ണ് തീരുന്നത്........

കാറ്റിലും, മഴയിലും
നനഞ്ഞ് കുതിര്‍ന്ന്-
സ്നേഹത്തിനറെ വക്കില്‍നിന്നും
നാം
ഏതു പാതിരാവിലേയ്ക്കാണ്
യാത്ര തുടരുന്നത്.........

കവിതയും
മഴയും
പ്രണയത്തിലാണ് പെയ്യുന്നതെങ്കില്‍
ജീവിതത്തിലെന്താ‍ണ്........

യാത്രയുടെ ഒരു കേവുവഞ്ചി ദൂരമേ-
നാം പിന്നിട്ടൊള്ളൂ
അപ്പോഴേയ്കും
ഏതു കടവിലെയ്ക്കാണ്
നീ ഇറങ്ങി നടന്നത്.

സ്വപ്നങ്ങളുടെ നിറവും
രാത്രി നക്ഷത്രങ്ങളും
വിട്ടകന്ന ഈ രാത്രിയില്‍
മരണത്തിനറെ
ഏതു നിറവിലേയ്കാണ്
നാം ഒഴുകുന്നത്.

പിന്നെയും
എനിക്ക് നിന്നോടെന്താണ്.

ഇനി
ഏതു തിരിവിലാണ് നീ-
എന്നോടൊപ്പം ചേരുന്നത്.

വസന്തത്തിനറെ ഏതു നിറമാണ്
നമ്മെ പുല്‍കാനിരിക്കുന്നത്.

ഗ്രീഷ്മത്തിനറെ
അറുതിയിലേയ്കു
നാം എപ്പോഴാണ്
എത്തിച്ചേരുന്നത്...........

എപ്പൊഴാണ്
നാം ജനിക്കുന്നത്.......??????????

8 അഭിപ്രായങ്ങൾ:

old malayalam songs പറഞ്ഞു...

"സ്വപ്നങ്ങളുടെ നിറവും
രാത്രി നക്ഷത്രങ്ങളും
വിട്ടകന്ന ഈ രാത്രിയില്‍
മരണത്തിനറെ
ഏതു നിറവിലേയ്കാണ്
നാം ഒഴുകുന്നത്."

നല്ല വരികള്‍ ...ആശംസകള്‍ ....

പട്ടേപ്പാടം റാംജി പറഞ്ഞു...

കവിതയും
മഴയും
പ്രണയിക്കുന്ന
ജീവിതത്തിലാകട്ടെ.....

പട്ടേപ്പാടം റാംജി പറഞ്ഞു...

കവിതയും
മഴയും
പ്രണയിക്കുന്ന
ജീവിതത്തിലാകട്ടെ.....

nikhimenon പറഞ്ഞു...

kollam

akhi പറഞ്ഞു...

നിശാഗന്‍ധീ,പട്ടേപ്പാടം,നിഖിമേനോന്‍ നന്ദി:വന്നതിനും,വായിച്ചതിനും.

Radhika Nair പറഞ്ഞു...

എപ്പൊഴാണ്
നാം ജനിക്കുന്നത്....
അഖി ആശംസകള്‍

akhi പറഞ്ഞു...

നന്ദി രാധിക
വന്നതിനും
വായിച്ചതിനും

ഗുല്‍മോഹര്‍... പറഞ്ഞു...

അഖീ.....
എവിടുന്നു കിട്ടീ ഈയുള്ളവന്റെ ബ്ലോഗ്ഗ് ഐ ഡി???
നന്ദി പറഞ്ഞ് തീര്‍ക്കുന്നില്ല
സ്‌നേഹം മാത്രം
മനസ്സില്‍ പ്രണയമുണ്ടല്ലേ...
വരികളില്‍ അറിയാതെ അവ പുറത്തുചാടുന്നുണ്ട്‌