2010 ഫെബ്രുവരി 4, വ്യാഴാഴ്‌ച

സന്ദര്‍ശനം

ഓര്‍മകള്‍ക്കുമേല്‍ ഒരു‌ ‌-
വാക്കിന്റെ
കനം തൂങ്ങിനിന്നു.

സലില്‍ദായുടെയും
മ്രിണാള്‍സെന്നിന്റെയും
നിശ്ചലചിത്രങ്ങള്‍ക്കുമേല്‍
ഒരുകണ്ണുനീര്‍തുള്ളി മിഴിചുനിന്നു.

ചെമ്മരിയാടുകള്‍
നിറയെ
കമ്പളിരോമങ്ങളുമായി
വസന്തങ്ങളിലൂടേ
നടന്നുപോയിരുന്നു.

സ്വപ്ന്ങ്ങളുടെ കൂട്ടുകാരന്‍
മഞ്ഞില്‍
തടാകത്തിലൂടെ
പായ്‌വഞ്ചി തുഴയുന്നു.

നീയും ഞാനും
ജീവിതത്തിലേയ്ക്
പകച്ചുനോക്കി നിലവിളിക്കുന്നു.