നഷ്ടങ്ങളുടെ
മഴയായി
കാലം പെയ്യുന്നു.
മരമഴ പെയ്യുമ്പോള്‍
ഘടികാരങ്ങള്‍
നിലച്ചതോര്‍ത്ത്
ഒരു പെണ്‍കുട്ടി
ദു:ഖിതയാകുന്നു.
മഴ പെയ്യുന്നു;
രാത്രിയില്‍
പെരുമ്പറ കൊട്ടുമ്പോള്‍
നീയും
ഞാനും
തനിച്ചാകുന്നു.
സ്വപ്നങ്ങളും
ശരീരവും
നശിച്ച പെണ്‍കുട്ടി
മഴ നനയുന്നു.
ഓര്‍മ്മകള്‍ക്കും
സ്വപ്നങ്ങള്‍ക്കും മേല്‍-
മഴ പെയ്തിറങ്ങുമ്പോള്‍
നഷ്ടങ്ങളുടെ തീക്കനല്‍
കെടാതെ..........
ദാവണി
മഴയില്‍
കുതിര്‍ന്ന്
കിടക്കുന്നു?.