ജോനാതന്‍ സ്വിഫ്റ്റിന്‍-
ഡ്രാക്കുള
എഴുത്തുകാരനെ മറികടന്ന്-
തെരുവിലൂടെ
ഇറങ്ങി നടക്കുന്നു.
അവന്-
വിഹാരം:
പഥവും,പാഥേയവും.
ഒരു മിന്നലിന്‍-
വെളിച്ചത്തില്‍ തകരാം
പൈശാചിക ജീവിതം,
എങ്കിലും
ആ നിഴല്‍ വലയില്‍
കുടുങ്ങി കിടക്കുന്നു-
ഭൂലോക നരജന്മം..........
മുക്തിക്കായി
നിന്‍ കൈയില്‍ എന്തുള്ളൂ;
വാക്കും വരയുമല്ലാതെ-
യീ കനലെഴും കാലത്തില്‍........