2010 ഫെബ്രുവരി 6, ശനിയാഴ്‌ച

ജിപ്സികളുടെ ആത്മകഥ

ഞങ്ങള്‍
ജിപ്സികള്‍.

ജീവിതത്തിനും,
മരണത്തിനും ഇടയ്ക്ക്-
കൊത്താങ്കല്ലാടുന്നവര്‍.

പുലരിയിലേയ്ക്ക്
കവണക്കല്ലെറിഞ്ഞ്
സൂര്യനെ തിരിച്ചു പിടിക്കുന്നവര്‍.

നാടും,
വീടും,
ഭാഷയും
അതിരുകല്പിക്കാത്ത-
സ്വാതന്ത്ര്യത്തിന്റെ
പതാക വാഹകര്‍.

ഞങ്ങള്‍
ജിപ്സികള്‍;
വഴിയും വനവും
സ്വന്തമാക്കിയവര്‍.

ഞങ്ങള്‍
ഉണ്മയുടെ നേരവകശികള്‍.