ജന്മദിനം
നക്ഷത്രങ്ങള്‍ പൂത്ത
അപ്പൂപ്പന്‍ സമ്മാനങ്ങളുമായി വന്ന
ദിവസമാണ്
ദൈവപുത്രന്‍ പിറന്നത്
കാലം രണ്ടായി പകുത്ത് ചരിത്രം
മുലകച്ചകെട്ടി.
നന്മയും
വെളിച്ചവും നിറഞ്ഞ്
ഭൂമി തണുത്തു നിന്നു.
പിന്നീട്
കമ്പിളിപുതപ്പ് വാരിപുതച്ച്
തണുപ്പിനെയും വെളിച്ചത്തെയും
ഞങ്ങള്‍ അകറ്റി നിര്‍ത്തി.
എങ്കിലും
ഞങ്ങള്‍ സ്വപ്നം കാണാന്‍പഠിച്ചവര്‍:
ഇപ്പൊഴും
വെളിച്ചത്തെ
സ്വപ്നം കാണുന്നവര്‍.