2010 മാർച്ച് 10, ബുധനാഴ്‌ച

ഡ്രാക്കുള

ജോനാതന്‍ സ്വിഫ്റ്റിന്‍-
ഡ്രാക്കുള
എഴുത്തുകാരനെ മറികടന്ന്-
തെരുവിലൂടെ
ഇറങ്ങി നടക്കുന്നു.


അവന്-
വിഹാരം:
പഥവും,പാഥേയവും.

ഒരു മിന്നലിന്‍-
വെളിച്ചത്തില്‍ തകരാം
പൈശാചിക ജീവിതം,
എങ്കിലും
ആ നിഴല്‍ വലയില്‍
കുടുങ്ങി കിടക്കുന്നു-
ഭൂലോക നരജന്മം..........

മുക്തിക്കായി
നിന്‍ കൈയില്‍ എന്തുള്ളൂ;
വാക്കും വരയുമല്ലാതെ-
യീ കനലെഴും കാലത്തില്‍........

6 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഡ്രാക്കുള വരുന്നെ ഓടിക്കോ

ശ്രീ പറഞ്ഞു...

കൊള്ളാം

ഗീത പറഞ്ഞു...

വാക്കും വരയും പോലെ ശക്തമായി മറ്റെന്തുണ്ട്?

ഈ ഡ്രാക്കുളയുടെ ഉദ്ദേശം പക്ഷേ മനസ്സിലായില്ല കേട്ടോ.

akhi പറഞ്ഞു...

റ്റോംസ്,നന്ദി.
ഡ്രാക്കുളയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍........
ശ്രീ നന്ദി.

നന്ദി ഗീത അഭിപ്രായം അറിയിച്ചതിന്.
കവിത മനസിലായില്ലെങ്കില്‍
എന്റെ കുഴപ്പമാണ്.

ഞാനെങ്ങനെ എന്റെ കവിതയെ വ്യാഖ്യാനിക്കും.....????

ക്ഷമിക്കുക.

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

aashamsakal

akhi പറഞ്ഞു...

നന്ദി ഇനറ്റിമേറ്റ്
ഇനിയും വരണം