സാഫോ,
ചരിത്രം നിന്നെ
കുറ്റക്കാരനല്ലെന്ന് വിധിക്കും;
ഫിദലിനും മുന്‍പേ............
കൂട്ടുകാരനും നീയും
ഒന്നാകും മ്പോള്‍
ഉടലിന്സംഗീതം
ഭൂമിയെ സ്പര്‍ശിക്കുന്നു.
ചരിത്രം
കുടഞ്ഞു കളഞ്ഞ്
നീ ഭാവിക്കും വര്‍ത്തമാനത്തിനും
സാക്ഷിയാവുന്നു..
നിന് കഥകളില്‍
ഇറുതുക്കള് പുഷ്പിക്കുന്നു.
ഞങ്ങള്‍
സ്നേഹിച്ചുപോകുന്നു
സാഫോ.........
നൂറ്റാണ്ടുകളുടെ
തടവറയില്‍ നിന്നും
ഞങ്ങള്‍ ഇറങ്ങി വരുന്നു........
ഉടലിന് ഉത്സവം
ഇന്ന് സ്വാതന്ത്ര്യത്തിന്റ്റെ
കൊടിയേറ്റം
നിന് വരവിനായി
ഞങ്ങള്‍ കാതോര്‍ക്കുന്നു
നീ അഥിതി
ഭാവിയുടെ -
പതാകയും………
4 അഭിപ്രായങ്ങൾ:
:)
ചരിത്രം
കുടഞ്ഞു കളഞ്ഞ്
നീ ഭാവിക്കും വര്‍ത്തമാനത്തിനും
സാക്ഷിയാവുന്നു
നന്ദി മലയാളി
നന്ദി,റ്റോംസ് എന്റെ കവിത വായിക്കുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ