2010, ജൂലൈ 8, വ്യാഴാഴ്‌ച

ഹ്യ്യൂഗോ ഷാവേസിന് ഒരു സ്തുതിഗീതം

ഷാവേസ്
നിന്റെ കിനാവിലാണ്
ഞങ്ങളുടെ ജീവിതം.
സൂര്യനും, നിന്റെ വാക്കും
ഭൂമിയുടെ നിറുകയിൽ.......

നിന്റെ ചുണ്ടിൽ
വസന്തം സ്പർശിക്കുമ്പോൾ
നിറയെ തക്കാളിപ്പഴങ്ങൾ
തെരുവിലേക്ക്............

ഷാവേസ്,
യുദ്ദങ്ങൾക്കും
എണ്ണപ്പാടങ്ങൾക്കും
ഇടയിൽ
നിന്റെ വാക്കുകൾ
ഇടിമുഴക്കുന്നു.....
ദാരിദ്ര്യത്തിനും
വെളിച്ചപ്പാടിനും ഇടയിൽ
നിന്റെ അയനം.

വെനിസ്വലയിലെ എണ്ണപ്പാടങ്ങൾക്ക്
നീ തണൽ ....
വറുതിയുടെ കായ് കൾ
ചുട്ടുതിന്നുന്നവർക്ക്
നീ
വെളിപാടും വിരുന്നും.
നീ
വേനലിലെ ആദ്യമഴ...
ഞങ്ങളുടെ
മുറ്റത്തു പൊട്ടിവിടർന്ന ലില്ലിപ്പൂ
വഴിതെറ്റിയവരുടെ
നിത്യസുഹുർത്ത്.