2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ലവൽക്രോസ്

ഷൊർണ്ണൂർ മെയിൽ
13-നൻപർഗേറ്റിലൂടെ
അതിവേഗം പാഞ്ഞു.

ലവൽക്രോസ്
ആളില്ലാതെ........

കാലത്തിനും
പ്രണയത്തിനും
കാവലാൾ ആര്.......???

നിന്റെ തീവണ്ടി
എന്റെ ജീവിതത്തിലൂടെ
പാഞ്ഞുപോകുന്നു.

ഓർമ്മകൾക്കും
കാവൽക്കാരനും ഇടയിൽ-
കാലം നനഞ്ഞുകിടന്നു.

സ്വപ്നങ്ങളുമായി
കുതിരസവാരി ചെയ്ത
പട്ടാളക്കാരൻ
ഒറ്റയടിപ്പാതയിൽ
തനിയെ...............

2010, ജൂലൈ 14, ബുധനാഴ്‌ച

ഒഴിപ്പിക്കൽ

എല്ലാം ഒഴിപ്പിക്കണം:


കിനാവും,കവിതയും

എല്ലാം.

ഒന്നും ബാക്കിയാവരുത്:

നിലാവും,

നിഴലും,

കുളവും,കുളിരും

ഒന്നും.



ഈ വേനലിൽ

ഒരു മരത്തണലു പോലും

ഉണ്ടാവരുത്.

എല്ലാം ഒഴുപ്പിക്കണം.

പുൽമേടുകൾ,

വസന്തം,

കിനാവുകൾ-

പടവുകൾ ഒന്നും വേണ്ട.

എല്ലാം ഒഴുപ്പിക്കണം.



പച്ചപ്പിലേക്ക് എത്തിനോക്കുന്ന

ഇലമുളച്ചികൾക്ക്

ഇനി കുട്ടികളുടെ സഊഹ്രദം വേണ്ട.



ബുൾഡോസറും,

ജെ.സി.ബി യും ഭൂമിയെ കനപ്പിക്കട്ടെ.

(ഭ്രാന്തൻ നോവുകൾ -

കൊണ്ട് മാത്രം

അവയെ നേരിടാൻ കഴിയുമോ ?)

ഇനി നാം

എന്തിനെയാവും

സംരക്ഷിക്കേണ്ടത്....

ഈകലുഷിതത്തിൽ.............??

2010, ജൂലൈ 8, വ്യാഴാഴ്‌ച

ഹ്യ്യൂഗോ ഷാവേസിന് ഒരു സ്തുതിഗീതം

ഷാവേസ്
നിന്റെ കിനാവിലാണ്
ഞങ്ങളുടെ ജീവിതം.
സൂര്യനും, നിന്റെ വാക്കും
ഭൂമിയുടെ നിറുകയിൽ.......

നിന്റെ ചുണ്ടിൽ
വസന്തം സ്പർശിക്കുമ്പോൾ
നിറയെ തക്കാളിപ്പഴങ്ങൾ
തെരുവിലേക്ക്............

ഷാവേസ്,
യുദ്ദങ്ങൾക്കും
എണ്ണപ്പാടങ്ങൾക്കും
ഇടയിൽ
നിന്റെ വാക്കുകൾ
ഇടിമുഴക്കുന്നു.....
ദാരിദ്ര്യത്തിനും
വെളിച്ചപ്പാടിനും ഇടയിൽ
നിന്റെ അയനം.

വെനിസ്വലയിലെ എണ്ണപ്പാടങ്ങൾക്ക്
നീ തണൽ ....
വറുതിയുടെ കായ് കൾ
ചുട്ടുതിന്നുന്നവർക്ക്
നീ
വെളിപാടും വിരുന്നും.
നീ
വേനലിലെ ആദ്യമഴ...
ഞങ്ങളുടെ
മുറ്റത്തു പൊട്ടിവിടർന്ന ലില്ലിപ്പൂ
വഴിതെറ്റിയവരുടെ
നിത്യസുഹുർത്ത്.

2010, മാർച്ച് 18, വ്യാഴാഴ്‌ച

മഴ പെയ്യുന്നു

നഷ്ടങ്ങളുടെ
മഴയായി
കാലം പെയ്യുന്നു.

മരമഴ പെയ്യുമ്പോള്‍
ഘടികാരങ്ങള്‍
നിലച്ചതോര്‍ത്ത്
ഒരു പെണ്‍കുട്ടി
ദു:ഖിതയാകുന്നു.

മഴ പെയ്യുന്നു;
രാത്രിയില്‍
പെരുമ്പറ കൊട്ടുമ്പോള്‍
നീയും
ഞാനും
തനിച്ചാകുന്നു.

സ്വപ്നങ്ങളും
ശരീരവും
നശിച്ച പെണ്‍കുട്ടി
മഴ നനയുന്നു.

ഓര്‍മ്മകള്‍ക്കും
സ്വപ്നങ്ങള്‍ക്കും മേല്‍-
മഴ പെയ്തിറങ്ങുമ്പോള്‍
നഷ്ടങ്ങളുടെ തീക്കനല്‍
കെടാതെ..........

ദാവണി
മഴയില്‍
കുതിര്‍ന്ന്
കിടക്കുന്നു?.

2010, മാർച്ച് 14, ഞായറാഴ്‌ച

നിന്നോട് ..........

ദുര്യോഗത്തിനറെ
ഈ യാത്ര
എവിടെ വച്ചാ‍ണ് തീരുന്നത്........

കാറ്റിലും, മഴയിലും
നനഞ്ഞ് കുതിര്‍ന്ന്-
സ്നേഹത്തിനറെ വക്കില്‍നിന്നും
നാം
ഏതു പാതിരാവിലേയ്ക്കാണ്
യാത്ര തുടരുന്നത്.........

കവിതയും
മഴയും
പ്രണയത്തിലാണ് പെയ്യുന്നതെങ്കില്‍
ജീവിതത്തിലെന്താ‍ണ്........

യാത്രയുടെ ഒരു കേവുവഞ്ചി ദൂരമേ-
നാം പിന്നിട്ടൊള്ളൂ
അപ്പോഴേയ്കും
ഏതു കടവിലെയ്ക്കാണ്
നീ ഇറങ്ങി നടന്നത്.

സ്വപ്നങ്ങളുടെ നിറവും
രാത്രി നക്ഷത്രങ്ങളും
വിട്ടകന്ന ഈ രാത്രിയില്‍
മരണത്തിനറെ
ഏതു നിറവിലേയ്കാണ്
നാം ഒഴുകുന്നത്.

പിന്നെയും
എനിക്ക് നിന്നോടെന്താണ്.

ഇനി
ഏതു തിരിവിലാണ് നീ-
എന്നോടൊപ്പം ചേരുന്നത്.

വസന്തത്തിനറെ ഏതു നിറമാണ്
നമ്മെ പുല്‍കാനിരിക്കുന്നത്.

ഗ്രീഷ്മത്തിനറെ
അറുതിയിലേയ്കു
നാം എപ്പോഴാണ്
എത്തിച്ചേരുന്നത്...........

എപ്പൊഴാണ്
നാം ജനിക്കുന്നത്.......??????????

2010, മാർച്ച് 10, ബുധനാഴ്‌ച

ഡ്രാക്കുള

ജോനാതന്‍ സ്വിഫ്റ്റിന്‍-
ഡ്രാക്കുള
എഴുത്തുകാരനെ മറികടന്ന്-
തെരുവിലൂടെ
ഇറങ്ങി നടക്കുന്നു.


അവന്-
വിഹാരം:
പഥവും,പാഥേയവും.

ഒരു മിന്നലിന്‍-
വെളിച്ചത്തില്‍ തകരാം
പൈശാചിക ജീവിതം,
എങ്കിലും
ആ നിഴല്‍ വലയില്‍
കുടുങ്ങി കിടക്കുന്നു-
ഭൂലോക നരജന്മം..........

മുക്തിക്കായി
നിന്‍ കൈയില്‍ എന്തുള്ളൂ;
വാക്കും വരയുമല്ലാതെ-
യീ കനലെഴും കാലത്തില്‍........

2010, മാർച്ച് 8, തിങ്കളാഴ്‌ച

ഭാവിയുടെ പതാക

സാഫോ,
ചരിത്രം നിന്നെ
കുറ്റക്കാരനല്ലെന്ന് വിധിക്കും;
ഫിദലിനും മുന്‍പേ............

കൂട്ടുകാരനും നീയും
ഒന്നാകും മ്പോള്‍
ഉടലിന്‍സംഗീതം
ഭൂമിയെ സ്പര്‍ശിക്കുന്നു.

ചരിത്രം
കുടഞ്ഞു കളഞ്ഞ്
നീ ഭാവിക്കും വര്‍ത്തമാനത്തിനും
സാക്ഷിയാവുന്നു..

നിന്‍ കഥകളില്‍
ഇറുതുക്കള്‍ പുഷ്പിക്കുന്നു.

ഞങ്ങള്‍
സ്നേഹിച്ചുപോകുന്നു
സാഫോ.........

നൂറ്റാണ്ടുകളുടെ
തടവറയില്‍ നിന്നും
ഞങ്ങള്‍ ഇറങ്ങി വരുന്നു........

ഉടലിന്‍ ഉത്സവം
ഇന്ന് സ്വാതന്ത്ര്യത്തിന്റ്റെ
കൊടിയേറ്റം

നിന്‍ വരവിനായി
ഞങ്ങള്‍ കാതോര്‍ക്കുന്നു

നീ അഥിതി
ഭാവിയുടെ ‌‌-
പതാകയും………